This blog is in Malayalam language.To read the posts in this, please install any Malayalam Unicode font. (Eg.AnjaliOldLipi). Enjoy it!!!


ഇവിടെ ഞാന്‍ പിന്നിട്ട വഴികളില്‍ എന്റെ കൂടെ ഉണ്ടായിരുന്നവരും ഉള്ളവരും വെറും സാങ്കല്പികം അല്ല.. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചു പോയവരുമായോ സാമ്യം തോന്നാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. പിന്നെ ഇതിലെ കഥകള്‍ കൊറേ സത്യങ്ങളും അതില്‍ കൂടുതല്‍ അസത്യങ്ങളും ആയിരിക്കും. ഇത് വായിച്ചു ആര്കെങ്കിലും എന്നെ ഇടിക്കണം എന്ന് തോന്നിയാല്‍ അത് സ്വാഭാവികമായും ഉണ്ടാവുന്ന ഒരു വികാരം മാത്രമാണ്. അത് കൊണ്ട് ആ പൂതി മനസ്സില്‍ തന്നെ വെച്ച് എല്ലാവരും ഈ പാവത്തിനോട് ക്ഷമിക്കുക..

05 October 2010

ഒരു മോഹം പൊട്ടിമുളക്കുന്നു.....

      ഈ കഥ നടക്കുന്നത് എന്റെ പഞ്ചായത്തിലെ ഏക ഹൈസ്കൂള്‍ ആയ ഗവണ്മെന്റ് ഹൈസ്കൂള്‍, ഇരിമ്പിളിയം എന്ന കലാലയത്തിലാണ്. ഒരു പാട് മഹാന്മാര്‍ പഠിച്ചിട്ടുള്ളതും പഠിപ്പിച്ചിട്ടുള്ളതും ആയ ആ സ്കൂളില്‍ ആണ് അത്രക്കൊന്നും മഹാനല്ലാത്ത ഈ ഞാന്‍ എന്റെ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. ആ പഞ്ചായത്തിലെ ഏക ഹൈസ്കൂള്‍ ആയതു കൊണ്ടും സ്കൂളില്‍ വിദ്യാര്‍ഥികള്‍ തീരെ കുറവായതുകൊണ്ടും വളരെ അധികം സ്ഥലം(കെട്ടിടം അല്ല) ഉള്ളത് കൊണ്ടും ആകാം സ്കൂള്‍ ഷിഫ്റ്റ്‌ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്...
അതായതു കുറച്ചു ക്ലാസ്സുകാര്‍ക്ക്‌ ഉച്ച വരെയും ബാക്കി ഉള്ളവര്‍ക്ക് ഉച്ചക്ക് ശേഷവും ക്ലാസ്സ്‌ നടന്നു പോന്നു... വളരെ നല്ല വിജയ ശതമാനം കിട്ടികൊണ്ടിരുന്ന ഒരു സ്കൂള്‍ ആയിരുന്നു എന്റേത്!!! ഞാന്‍ SSLC പാസ്സായ വര്‍ഷം  13 എന്നത് ഒരു റെക്കോര്‍ഡ്‌  ശതമാനം ആയിരുന്നു...  പിന്നെ ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തെ കുറിച്ച് പറയുകയാണെങ്കില്‍ എന്റെ ക്ലാസ്സില്‍ ആയിരുന്നു ഏറ്റവും കുറവ്... ക്ലാസ്സില്‍ സ്ഥിരം വരുന്നവരുടെ മാത്രം എണ്ണം 83  ആയിരുന്നു.... അതായതു ഗവണ്മെന്റ് അനുശാസിക്കുന്ന 1:40 എന്ന അധ്യാപക വിദ്യാര്‍ഥി അനുപാതം ഏകദേശം അനുസരിക്കുന്ന ഒരു ക്ലാസ്സ്‌...
          ഈ ഉള്ളവന്‍ അന്ന് പത്താം ക്ലാസ്സില്‍ പഠിക്കുന്നു... രാവിലെ 8  മണിക്ക് ക്ലാസ്സ്‌ തുടങ്ങും.... പഠിക്കാന്‍ വളരെ അധികം ആഗ്രഹം ഉണ്ടായിരുന്ന ഞാന്‍ ബാക്കി ക്ലാസ്സിലെ എല്ലാ പഠിപ്പിസ്ടുകളെയും പോലെ സ്കൂള്‍ വിട്ടതിനു ശേഷം  ട്യുഷന്‍ എന്ന കലാപരിപാടിക്ക്‌ പോകുമായിരുന്നു... അന്നത്തെ എന്റെ ക്ലാസ്സ്‌ റൂമിനെ പറ്റി പറയുകയാണെങ്കില്‍ വിശാലമായി തുറന്നിട്ടിരിക്കുന്ന ജനലുകള്‍ ആണ് ക്ലാസ്സിലെ ഒരു പ്രത്യേകത... ജനല്‍ കമ്പികളെല്ലാം വിദ്യാര്‍ത്ഥികളുടെ സൌകര്യാര്‍ത്ഥം ഞങ്ങള്‍ തന്നെ ഇളക്കി കളഞ്ഞിരുന്നു...  ഓണപരീക്ഷ കഴിഞ്ഞുള്ള ഒരു ദിവസംആയിരുന്നു ... ആദ്യത്തെ പീരീഡ്‌ തന്നെ ഞങ്ങളുടെ എല്ലാവരുടെയും പ്രിയങ്കരനായ ശങ്കരന്‍ കുട്ടി മാഷിന്റെ ക്ലാസ്സ്‌ ആയിരുന്നു... മാഷിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ മാഷ് സ്കൂളില്‍ വന്നാല്‍ വാച്ചും വീട്ടില്‍ പോയാല്‍ കലണ്ടറും മാത്രമേ നോക്കാറുള്ളൂ.. വന്നപ്പോള്‍ തന്നെ മാഷ് ഒരു കെട്ടെടുത്തു മേശപ്പുറത്തു വെച്ചു. ദൈവമേ ആദ്യ ദിവസം തന്നെ പരീക്ഷ പേപ്പേര്‍ കൊണ്ടാണല്ലോ  കാലന്റെ  വരവ്... എല്ലാരും മനസ്സില്‍ കരുതി... സത്യമായും ഈ ഞാന്‍ മാത്രം അങ്ങനെ വിചാരിച്ചേ ഇല്ല.. എന്റെ പ്രിയ സുഹൃത്തും ക്ലാസ്സിലെ ബുദ്ധി ജീവിയുമായ പ്രശാന്ത് വരെ അങ്ങനെ വിചാരിച്ചു.. അങ്ങനെ മാഷ് പരിപാടി ആരംഭിച്ചു.. No .1 അജിത്‌ മുതല്‍ തുടങ്ങി.... എന്റെ പേപ്പര്‍ കിട്ടാനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരുന്നു... പേപ്പര്‍ കിട്ടുന്നവരെല്ലാം വളരെ ഹാപ്പി... അങ്ങനെ എന്റെ റോള് നമ്പര്‍ ആയി ... പേപ്പര്‍ കണ്ട ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി.. കാരണം എനിക്ക് അന്‍പതില്‍ നാല്പത്തിയെട്ട് മാര്‍ക്ക്‌... ഞാന്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുന്നു... അടുത്തതായി പേപ്പര്‍ കിട്ടിയ ക്ലാസ്സിലെ ഒരു സുന്ദരി കുട്ടിയുടെ മുഖത്ത് വല്ലാത്തൊരു സന്തോഷം... അവള്‍ എന്നെ നോക്കി പല്ലിളിച്ചു കാണിച്ചു... നീയൊക്കെ ഇങ്ങനെ നടന്നോട എന്ന മട്ടില്‍...  സൈഡില്‍ ഇരിക്കുന്ന ഞാന്‍ പതുക്കെ അവളുടെ ഉത്തര കടലാസിലീക്ക് എത്തി നോക്കി... അവളുടെ പേപ്പര്‍ കണ്ടതും ഞാന്‍ ആകെ നിരാശനായി.... എന്റെ ഒന്നാം സ്ഥാനം... ദൈവമേ എനിക്കും എവിടെന്നെലും ഒരു രണ്ടു മാര്‍ക്ക്‌ വേണമല്ലോ....ഞാന്‍ കൊടുമുടിക്കാവില്‍ അമ്മയെ ഉറക്കെ മനസ്സില്‍ വിളിച്ചു പേപ്പര്‍ തിരിച്ചും മറിച്ചും നോക്കി... പെട്ടന്ന് മനസ്സില്‍ ഒരു കദിന പൊട്ടി..... ഐ ഗോട്ട് ഇറ്റ്‌.... മാഷ് ഒരു ഉത്തരത്തിനു മാര്‍ക്ക്‌ ഇട്ടിട്ടില്ല....പക്ഷെ അത് കൊണ്ട് കാര്യം ഇല്ല.... അത് വെറും അര മാര്‍ക്കിന്റെ ചോദ്യം ആണ്.. എന്ത് ചെയ്യും..... കിട്ടിയതായി.... ഞാന്‍ ഓടി പെടച്ചു മാഷിന്റെ അടുത്ത് ചെന്നു... മാഷ് ഒന്നും നോക്കിയില്ല.... ദേ കിടക്കുന്നു മൂന്നു മാര്‍ക്ക്‌... ഒരു കൂസലും കൂടതെ മാഷ് ടോട്ടല്‍ മാര്‍ക്ക്‌ വെട്ടി എഴുതി.... അന്‍പതില്‍ അന്‍പത്തിഒന്ന്..... അങ്ങനെ ഞാന്‍ ഒന്നാം സ്ഥാനം കയ്യടക്കി ... എന്നെ നോക്കി പുച്ച്ച ഭാവത്തില്‍ നോക്കിയാ ആ പെണ്ണിന്റെ മുന്നില്‍ ഞാന്‍ എന്റെ പേപ്പര്‍ നിവര്‍ത്തി പിടിച്ചു... ഇനി പറ്റുമെങ്കില്‍ എന്നെ തോല്പിക്കെടി എന്ന മട്ടില്‍..... പക്ഷെ ദൈവം ആ പരീക്ഷക്ക്‌ എന്റെ കൂടെ ഇല്ലായിരുന്നു.... എന്ത് ചെയ്യാം... എല്ലാ വിഷയത്തിന്റെയും പേപ്പര്‍ കിട്ടി.... അവസാനം നോക്കുമ്പോള്‍ ഒന്നാം സ്ഥാനം പ്രതീക്ഷിച്ച എനിക്ക് (ഞാന്‍ മാത്രമേ പ്രതീക്ഷിച്ചുള്ളൂ) നാലാം സ്ഥാനം കൊണ്ട് ത്രിപ്തിപെടെണ്ടി വന്നു.... ഞാന്‍ പുച്ചിച്ച പെണ്ണിന് രണ്ടാം സ്ഥാനം ... എന്റെ ഉറ്റ സുഹൃത്ത്‌ പ്രശാന്തിന് ഒന്നാം സ്ഥാനം... പിന്നെ വേറെ ഏതോ ഒരു പെണ്ണിന് മൂന്നാം സ്ഥാനം... എല്ലാവര്ക്കും എന്നോട് ഒരു പുച്ചം.. പോട്ടെ അടുത്ത തവണ നോക്കാം എന്ന് വിചാരിച്ചു.......
                 അങ്ങനെ കുറച്ചു ദിവസം  കഴിഞ്ഞപ്പോള്‍  ക്ലാസിലെ ബുദ്ധിജീവിയായ പ്രശാന്തിന്റെ നേതൃത്വത്തില്‍ ഒരു ചര്‍ച്ച നടക്കുന്നു... പത്താം ക്ലാസ്സ്‌ കഴിഞ്ഞിട്ട് എന്ത്????? ഞാന്‍ ആലോചിച്ചു!!!!???? എന്ത്...പ്ലസ്‌ ടു അല്ലാതെന്തു.... അപ്പോള്‍ ദേ ഒരുത്തന്‍ ഞാന്‍ അത് വരെ കേട്ടിടില്ലാത്ത ഒരു സാധനത്തിന്റെ പേര് പറയുന്നു... എന്ട്രന്‍സ്... എന്ട്രന്‍സ്.... എനിക്കൊന്നും മനസിലായില്ല... ഞാന്‍ പതുക്കെ പ്രശാന്തിനോട് ചോദിച്ചു... എന്താടാ ഈ സാധനം??ഉടനെ ഉത്തരം കിട്ടി അതൊരു പരീക്ഷ ആണ്... അതെഴുതിയല്ലേ എഞ്ചിനീയര്‍ ആകാന്‍ പറ്റൂ... ഓഹോ അപ്പോള്‍ എല്ലാരും എഞ്ചിനീയര്‍ ആകാന്‍ തീരുമാനിച്ചു... ചിലര്‍ ഏതു എഞ്ചിനീയര്‍ ആകണം എന്ന് വരെ തീരുമാനിചിടുണ്ട്... ഒരാള്‍ എലെക്ട്രോനിക്സ് വേറൊരാള്‍ സിവില്‍ അങ്ങനെ അങ്ങനെ... ആഹാ അതുശരി... പിന്നെ ഞാന്‍ വിട്ടു കൊടുക്കോ... നന്നായി...... ഞാനും ഉറക്കെ പ്രഖ്യാപിച്ചു... ഞാന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആകും.... വീണ്ടും പുച്ചം.... ദേ വരുന്നു അടുത്ത സാധനം എന്ട്രന്‍സ് കൊച്ചിങ്ങിനു പോകണം.... അതെവിടെ കിട്ടും.... അത് തൃശൂര്‍ മാത്രമേ ഉള്ളൂ... ദൈവമേ ഇത് വരെ വളഞ്ചെരിക്കപ്പുരം കണ്ടിട്ടില്ലതവനോടാണ്.... തൃശൂര്‍ പോണം പോലും.... എന്റെ പട്ടി പോകും... ഞാന്‍ പതുക്കെ വിനോദിനോട്‌ പറഞ്ഞു " എടാ നമുക്ക് പോളിടെക്നിക്കില്‍ പോകാം"... " ഇല്ലട ഞാന്‍ എന്ട്രന്സിനു പോവാ"... ഞാന്‍ പതുക്കെ എല്ലാരോടും ചോദിച്ചു.. എല്ലാരും എല്ലാം പ്ലാന്‍ ചെയ്തിരിക്കുന്നു... ഞാന്‍ മാത്രം ഒരു ലക്‌ഷ്യം ഇല്ലാതെ.... അന്ന് എനിക്ക് കിടന്നിട്ടു ഉറക്കം വന്നില്ല... ഉറക്കത്തില്‍ എന്ട്രന്‍സ് ഭൂതങ്ങള്‍ എന്നെ വേട്ടയാടുന്നു...... അതെ അവസാനം ഞാനും ഒരു തീരുമാനത്തില്‍ എത്തി.... അത് വരെ ഒരു ലക്ഷിയബോധവും ഇല്ലതിരുന്നവന് പെട്ടന്ന് ബോധോദയം ഉണ്ടായി.... എനിക്കും എഞ്ചിനീയര്‍ ആകണം.... ഞാനും പോകുന്നു എന്ട്രന്സിനു.... പിറ്റേന്ന് തന്നെ ഞാന്‍ പ്രശാന്തിനോട് പറഞ്ഞു ... "എടാ ഞാനും വരുന്നു എന്ട്രന്സിനു"... "അതിനു നിന്റെ ഈ മാര്‍ക്ക്‌ വെച്ചു PC തോമസ്‌ ക്ലാസ്സില്‍ അഡ്മിഷന്‍ കിട്ടില്യ.. മിനിമം ഡിസ്ടിന്ക്ഷന്‍ വേണം"...   ദൈവമേ ദേ കിടക്കുന്നു അടുത്ത സാധനം PC തോമസ്‌ ക്ലാസ്സ്‌.... ഞാന്‍ വിശദാംശങ്ങള്‍ ആരാഞ്ഞു... "രവീടെ ഏട്ടന്‍ പഠിച്ചത് PC തോമസ്‌ ക്ലാസ്സില്‍ ആണ്... അതാണ്‌ നല്ല ക്ലാസ്സ്‌..." പിന്നെ ആരുടെ ഒക്കെയോ ഏട്ടനോ ചേച്ചിയോ ഒക്കെ അവടെ പടിചിടുണ്ടാത്രേ... എല്ലാര്ക്കും നല്ല മാര്‍ക്ക്‌ കിട്ടി... പിന്നെ എന്തൊകെയോ പറഞ്ഞു...കൊറേ മനസിലായി... കൊറേ മനസിലായില്ല... എന്തായാലും ഞാന്‍ ഒരു കാര്യം തീരുമാനിച്ചു.. ഞാനും എന്ട്രന്‍സ് കൊച്ചിങ്ങിനു പോകുന്നു... അന്ന് വൈകിട്ട് വീട്ടില്‍ എത്തിയ ഞാന്‍ പ്രഖ്യാപിച്ചു....
      "അമ്മേ, ഞാന്‍ എഞ്ചിനീയര്‍ ആകും.അതിനു എന്ട്രന്‍സ് പരീക്ഷ എഴുതണം.അതിനു ക്ലാസ്സ്‌ ഉണ്ട്.. തൃശൂര്‍ മാത്രമേ ഉള്ളൂ.. പ്രശാന്തും എല്ലാരും പോകുന്നുണ്ട്. എനിക്കും പോകണം...  " ദൈവമേ... ഞാന്‍ പറഞ്ഞ കടിച്ചാല്‍ പൊട്ടാത്ത കൊറേ വാക്കുകള്‍ ജീവിതത്തില്‍ ആദ്യമായി കേട്ട പാവം എന്റെ അമ്മ ആകെ അന്ധാളിച്ചു... അമ്മയോട് ഞാന്‍ കേട്ടതും കണ്ടതുമായി എല്ലാ കാര്യങ്ങളും പറഞ്ഞു... എന്റെ ആവേശം കണ്ടിട്ടാണോ അതോ മോനെ എഞ്ചിനീയര്‍ ആയി കാണാനുള്ള അവരുടെ ആഗ്രഹം കൊണ്ടാണോ എന്തോ അന്ന് തന്നെ അമ്മ അച്ഛനോട് പറഞ്ഞു ഒരു തീരുമാനം ഉണ്ടാക്കി... "ഡിസ്ടിന്ക്ഷന്‍ വാങ്ങിയാല്‍ എവിടുന്നു കടം വാങ്ങിയിട്ടയാലും ശരി നിന്നെ പ്രശാന്തിന്റെ കൂടെ ആ സാധനത്തിനു വിടാം" ... അന്ന് മുതല്‍ യെന്ത്രവിദ്യ വിടഗ്ദ്ധനകാന്‍ എന്റെ ശ്രമം തുടങ്ങി...
     അത്യാവശ്യം നല്ല മാര്‍ക്കും വാങ്ങി SSLC  പാസ്സായ ഞാന്‍ അങ്ങനെ എല്ലാവരുടെയും കൂടെ എന്ട്രന്‍സ് കോച്ചിംഗ് എന്ന പുതിയ ഒരു കലാപരിപാടിക്ക്‌ പോയി... ആ കഥ പിന്നീട്...

6 comments:

  1. Deyy...adutha bhagam vegam ezhuthedo..:)

    ReplyDelete
  2. "വന്നപ്പോള്‍ തന്നെ മാഷ് ഒരു കെട്ടെടുത്തു മേശപ്പുറത്തു വെച്ചു. ദൈവമേ ആദ്യ ദിവസം തന്നെ പരീക്ഷ പേപ്പേര്‍ കൊണ്ടാണല്ലോ കാലന്റെ വരവ്... എല്ലാരും മനസ്സില്‍ കരുതി... സത്യമായും ഈ ഞാന്‍ മാത്രം അങ്ങനെ വിചാരിച്ചേ ഇല്ല.. എന്റെ പ്രിയ സുഹൃത്തും ക്ലാസ്സിലെ ബുദ്ധി ജീവിയുമായ പ്രശാന്ത് വരെ അങ്ങനെ വിചാരിച്ചു.."



    അതെന്താടാ നിനക്കും അങ്ങനെ വിചാരിച്ചാല്‍..? നിന്നെ ആരും കാണില്ലാ എന്നാ അഹങ്കാരം കൊണ്ടാണാ..

    ReplyDelete
  3. kollam...kalakki....ni takarkkum...

    ReplyDelete
  4. ennalum nee prasanthinittu thanne kuthi alle...

    ReplyDelete
  5. അയ്യോടാ.... ഇതെല്ലാം ഒരു തമാശക്ക് എഴുതുന്നതല്ലേ.. കഥാപാത്രങ്ങള്‍ എല്ലാം സാങ്കല്പികം അല്ലെങ്കിലും കഥകളില്‍ കൊറേ എരിവും പുളിയും ചേര്‍ക്കാതെ പറ്റുമോ അഞ്ജൂ... ഏതായാലും അടുത്തത് നിനക്കിട്ടു തന്നെ ആയാലോ?


    dont worry...

    ReplyDelete