This blog is in Malayalam language.To read the posts in this, please install any Malayalam Unicode font. (Eg.AnjaliOldLipi). Enjoy it!!!


ഇവിടെ ഞാന്‍ പിന്നിട്ട വഴികളില്‍ എന്റെ കൂടെ ഉണ്ടായിരുന്നവരും ഉള്ളവരും വെറും സാങ്കല്പികം അല്ല.. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചു പോയവരുമായോ സാമ്യം തോന്നാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. പിന്നെ ഇതിലെ കഥകള്‍ കൊറേ സത്യങ്ങളും അതില്‍ കൂടുതല്‍ അസത്യങ്ങളും ആയിരിക്കും. ഇത് വായിച്ചു ആര്കെങ്കിലും എന്നെ ഇടിക്കണം എന്ന് തോന്നിയാല്‍ അത് സ്വാഭാവികമായും ഉണ്ടാവുന്ന ഒരു വികാരം മാത്രമാണ്. അത് കൊണ്ട് ആ പൂതി മനസ്സില്‍ തന്നെ വെച്ച് എല്ലാവരും ഈ പാവത്തിനോട് ക്ഷമിക്കുക..

05 October 2010

എന്നെക്കുറിച്ച് ഒരു വാക്ക്.....

       പ്രിയപ്പെട്ട  സുഹൃത്തുക്കളെ ഞാന്‍ ബിനു.... ജന്മം കൊണ്ട് ഒരു പന്ച്ചപാവവും കര്‍മംകൊണ്ട്ഒരുയന്ത്രവിദ്യവിദഗ്ദ്ധനും (Engineerഎന്ന് സായിപ്പിന്റെ  ഭാഷയില്‍പറയാം) അതിലുപരി സുന്ദരനും സുമുഖനുംസുശീലനും സത്സ്വഭാവിയും  തന്ടെടിയുമായ ഒരു മനുഷ്യജന്മം...മലപ്പുറംജില്ലയിലെ വളാഞ്ചേരിക്കടുത്തു കൊടുമുടി എന്നസുന്ദരമായഗ്രാമത്തില്‍ (പിന്നീട് കൊടുമുടിമെട്രോ ആയി ) ജനിച്ചു വളര്‍ന്നു പടര്‍ന്നു പന്തലിച്ചു ഇപ്പോള്‍ അറബികടലിന്റെ റാണിയായ കൊച്ചിയില്‍ എത്തി നില്‍ക്കുന്നു.... അച്ഛന്‍,അമ്മ പിന്നെ അമ്മ "ഒന്നേ ഉള്ളൂ എങ്കില്‍ഉലക്കകൊണ്ട് അടിച്ചു വളര്തണ്ടാതയിരുന്നു" എന്ന് പറഞ്ഞു വളര്‍ത്തിയ ഈഉള്ളവനുംചേര്‍ന്നതാണ്എന്റെ കുടുംബം.പഠിച്ചതുംവളര്‍ന്നതും എല്ലാം സ്വന്തം ഗ്രാമത്തില്‍.... പ്ലസ്‌ ടു ക്ലാസ്സ്‌ വരെ അധികം പുറം ലോകം ഒന്നും കാണാതെ കൊടുമുടി തന്നെ സ്വര്‍ഗം എന്ന് പറഞ്ഞു ജീവിച്ചു...പിന്നെ ജീവിതത്തില്‍ എന്തെങ്കിലും ഒക്കെ ആകണം എന്ന് തോന്നിയത് കൊണ്ടാവാം വീട്ടില്‍ നിന്ന് വിട്ടു ഹോസ്റ്റലില്‍ നില്ക്കാന്‍ തീരുമാനിച്ചത്.... അങ്ങനെ ആണ് തൃശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ എത്തി പെടുന്നത്.... എന്തായാലും അവിടുത്തെ ജീവിതം എന്നെ ഒരു വലിയ മനുഷ്യനാക്കി..... അഹങ്കാരം കൊണ്ട് പറയല്ലട്ടോ...... ഞാന്‍ ഇന്ന് സാമാന്യം തരക്കേടില്ലാത്ത ഒരു ജോലി ചെയ്തു ജീവിക്കുന്നു... ആകെ മൊത്തം ടോട്ടല്‍ വല്യ കൊഴപ്പമില്ല എന്ന് പറയാം...

         ഇനി ഞാന്‍ എന്റെ ജീവിതത്തിലെ കുറെ സത്യങ്ങളും, അസത്യങ്ങളും, ഭാവനയില്‍ വിരിഞ്ഞ (എന്റ്റെ സ്വന്തം അല്ല സുഹൃത്തുക്കളുടെയും കൂടി) കാര്യങ്ങളും എല്ലാം ചേര്‍ത്ത് ഒരു ഒരു അവിയല്‍ പരുവത്തില്‍ ആക്കി നിങ്ങളുടെ മുന്നിലേക്ക്‌ ഇട്ടു തരാം.... എന്റെ എല്ലാ പ്രിയ സുഹൃത്തുക്കളും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എന്നെ അറിയിക്കുക.... ഞാന്‍ എന്റെ സുഹൃത്തുക്കളുടെ പേരുകള്‍ അതെ പടി ഇതില്‍ ഉപയോഗിക്കണം എന്ന് വിചാരിക്കുന്നു... ഇവിടെ പറയുന്നത് പലതും വെറും കഥകള്‍ മാത്രമാകാം... അത് വായിച്ചു ആരും ആരെയും തെറ്റിധരിക്കരുത് എന്ന് ഞാന്‍ അപേക്ഷിക്കുന്നു... വീണ്ടും സന്ധിക്കും വരേയ്ക്കും വണവണക്കം ......

3 comments:

  1. ellam kollaam..pakshe .....sundaranum sumukhanum thantediyum aanennu nee ezhutiyatu sahikkaan pattilla............

    ReplyDelete
  2. enthada enikkee paranja karyalkoru kuravu.....

    ReplyDelete
  3. athu vaayichappol binuvinu kaveriyil vachu kittiya oru peru orma vannu....ella arthathilum randum poruthapettu pokunnundu...

    ReplyDelete