This blog is in Malayalam language.To read the posts in this, please install any Malayalam Unicode font. (Eg.AnjaliOldLipi). Enjoy it!!!


ഇവിടെ ഞാന്‍ പിന്നിട്ട വഴികളില്‍ എന്റെ കൂടെ ഉണ്ടായിരുന്നവരും ഉള്ളവരും വെറും സാങ്കല്പികം അല്ല.. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചു പോയവരുമായോ സാമ്യം തോന്നാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. പിന്നെ ഇതിലെ കഥകള്‍ കൊറേ സത്യങ്ങളും അതില്‍ കൂടുതല്‍ അസത്യങ്ങളും ആയിരിക്കും. ഇത് വായിച്ചു ആര്കെങ്കിലും എന്നെ ഇടിക്കണം എന്ന് തോന്നിയാല്‍ അത് സ്വാഭാവികമായും ഉണ്ടാവുന്ന ഒരു വികാരം മാത്രമാണ്. അത് കൊണ്ട് ആ പൂതി മനസ്സില്‍ തന്നെ വെച്ച് എല്ലാവരും ഈ പാവത്തിനോട് ക്ഷമിക്കുക..

15 October 2010

വടക്കുംന്നാഥന്‍റെ നാട്ടിലേക്ക്

11 മെയ്‌ 2000 ...
    എന്റെ SSLC പരീക്ഷ റിസള്‍ട്ട്‌ പ്രഖ്യാപന ദിവസം..... രാവിലെ മുതല്‍ ടെന്‍ഷന്‍ അടിച്ചിരിക്യാണ്...അന്ന് ഇന്‍റര്‍നെറ്റില്‍ റിസള്‍ട്ട്‌ വരാറില്ല.ഉച്ചക്ക് ശേഷം റിസള്‍ട്ട്‌ പ്രഖ്യാപിക്കും. ട്യുഷന്‍ ക്ലാസ്സിലെ സുരേഷ് മാഷ് റിസള്‍ട്ട്‌ എവിടുന്നേലും അറിഞ്ഞു വരും... വൈകുന്നേരം വരെ കാത്തിരിക്കണം.. അങ്ങനെ അവസാനം സുരേഷ് മാഷ് റിസള്‍ട്ടുമായി എത്തി.. സസ്പന്‍സ് അവസാനിപ്പിച്ചു മാഷ് റിസള്‍ട്ട്‌ പ്രഖ്യാപിച്ചു..
 ഞാനടക്കം 6 ഡിസ്ടിന്ക്ഷന്‍... മാര്‍ക്ക്‌ അറിയാന്‍ ഒരു രക്ഷയും ഇല്ല... മാര്‍ക്ക്‌ ലിസ്റ്റ് വന്നാലേ അറിയാന്‍ കഴിയൂ.. എന്തിനു മാര്‍ക്ക്‌ അറിയണം.ഞാന്‍ ഡിസ്ടിന്ക്ഷന്‍ വാങ്ങി പാസ്സായിരിക്കുന്നു.ഇതില്‍ കൂടുതല്‍ എന്ത് വേണം.ഞാന്‍ ഹാപ്പി.അച്ഛന്‍, അമ്മ എല്ലാരും ഹാപ്പി...
    അങ്ങനെ ഡിസ്ടിന്ക്ഷന്‍ കിട്ടിയ അഹങ്കാരവുമായി ഇരിക്കുമ്പോള്‍ ആണ് മാര്‍ക്ക്‌ ലിസ്റ്റ് വന്നിട്ടുണ്ടെന്ന ന്യൂസ്‌ വരുന്നത്.. ഞാനും, പ്രശാന്തും എല്ലാരും കൂടെ നേരെ സ്കൂളിലേക്ക് വെച്ചടിച്ചു... മാര്‍ക്ക്‌ ലിസ്റ്റ് കണ്ടതും എന്റെ ബോധം പോയി.... എന്റെ ദൈവമേ... ഇതു എന്റെ മാര്‍ക്ക്‌ ലിസ്റ്റ് തന്നെ ആണോ... ഞാന്‍ വീണ്ടും വീണ്ടും എന്റെ രെജിസ്റ്റെര്‍ നമ്പരും പേരും നോക്കി.. അതെ എന്റെ തന്നെ.. ഞാന്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ഒരു പാടുണ്ടല്ലോ... കൊള്ളാം ഞാനും ഒരു പുലി ആയിരിക്കുന്നു... വെറും പുലി അല്ല, പുള്ളിപ്പുലി...എനിക്കെന്നെ കുറിച്ച് തന്നെ അഭിമാനം തോന്നി..
അങ്ങനെ അഹങ്കാരിയായ ഞാന്‍ പ്രശാന്തിനോട് ചോദിച്ചു "അളിയാ ഇനി എന്താ പരിപാടി?"
"എന്ത് പരിപാടി.. നാളെ ഞാന്‍ തൃശൂര്‍ പോവാ. തോമസ്‌ സാറിന്റെ ക്ലാസ്സിലെ ചേരണം"
ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ പറഞ്ഞു "ഞാനും വരുന്നുണ്ട് നമുക്ക് പിന്നെ പോകാം"
"നോ നെവെര്‍.. നാളെ തന്നെ പോണം.. ഇല്ലെങ്കില്‍ പിന്നെ അഡ്മിഷന്‍ കിട്ടില്യ.."
"അതെന്താ നമുക്ക് നല്ല മാര്‍ക്കില്ലേ?"
"അതില്‍ കാര്യല്യാ. അവിടെ ഇപ്പൊ അഡ്മിഷന്‍ തുടങ്ങി കാണും"
"അല്ല വേറൊരു കാര്യം ചോദിക്കട്ടെ.. നമ്മള്‍ എപ്പോഴാ ക്ലാസിനു പോവാ? ഇവടെ സ്കൂളില്‍ ക്ലാസ്സ്‌ ഉണ്ടാവൂലോ"
"നമുക്ക് സണ്‍‌ഡേ ബാച്ചിന് പോവാ..."
കൊള്ളാം!നല്ല പരിപാടി... ആകെ ഒരു ദിവസം തെണ്ടി നടക്കാന്‍ കിട്ടുന്നതാ. അന്നും ക്ലാസിനു പോവാച്ചാല്‍, അതും തൃശൂര്‍... നടക്കും.... പക്ഷെ, നടക്കണമല്ലോ.. എഞ്ചിനീയര്‍ ആവണ്ടേ. പിന്നെ ഞാന്‍ ഒന്നും ആലോചിച്ചില്ല,,,,
"ശരി.. അങ്ങനെ എങ്കില്‍ അങ്ങനെ... അപ്പൊ എപ്പോള്‍ പോണം?"
"അത് നാളെ രാവിലെ തന്നെ പോവാം. അച്ഛനും വരും"
"ശരി... ഞാന്‍ വീട്ടില്‍ ചോദിക്കട്ടെ"
       വീട്ടില്‍ പ്രത്യേകിച്ച് പ്രശ്നം ഒന്നും ഇല്ലായിരുന്നു.. പിറ്റേന്ന് തന്നെ ഞാനും അച്ഛനും പ്രശാന്തും അവന്റെ അച്ഛനും അടങ്ങുന്ന സംഘം പൂരങ്ങളുടെ നാടായ സാംസ്‌കാരിക തലസ്ഥാനത്തേക്ക് വെച്ചു പിടിച്ചു... ആദ്യമായി തൃശൂര്‍ കാണാന്‍ പോവുന്നതിന്റെ ത്രില്ലില്‍ ആണ് ഞാന്‍... പോകുന്ന വഴിക്ക് തന്നെ പ്രശാന്ത്‌ തൃശ്ശൂരിന്റെ ഒരു ഏകദേശ രൂപം എനിക്ക് പറഞ്ഞു തന്നു.. അവിടെ സിറ്റി സെന്‍റെര്‍ എന്ന ഒരു സ്ഥലം ഉണ്ട്. നല്ല കാഴ്ചകള്‍ കാണാം എന്ന് പറയപ്പെടുന്നു എന്നൊക്കെ.. അവിടെ എത്തിയാല്‍ ആദ്യം സിറ്റി സെന്റെറില്‍ പോകണം എന്നാണ് എനിക്ക് തോന്നിയത്.. എന്തായാലും അവിടെ ചെന്നിറങ്ങി വഴിയില്‍ ആദ്യം കണ്ട ഓട്ടോക്കാരനെ കൂവി വിളിച്ചു നിര്‍ത്തി...
"എന്തുട്ടാ ചേട്ടാ.. എവടെ പോവാനാ?"
എന്തുട്ടാന്‍? ഞാന്‍ വിചാരിച്ചു.....
"PC തോമസ്‌ ക്ലാസ്സെസ്" പ്രശാന്ത്‌ ആണ് പറഞ്ഞത്
"കേറിക്കോ"
ഒരു ഇരുനൂറു മീറ്റര്‍ പോയില്ല.. ഓട്ടോ നിന്നു.. " ഇറങ്ങിക്കോ... 20 രൂപ"
"20 രൂപയോ... കൊള്ളാം.. ചേട്ടാ ആകെ 1km പോലും ഇല്ല്യാലോ.."
"പെട്രോളിനൊക്കെ എന്തൂട്ട് വിലയാ ചേട്ടാ... "
"ശരി ശരി ... "
പോകുന്ന വഴിക്ക് തന്നെ സെന്റ്‌ മേരീസ് കോളേജും സെന്റ്‌ തോമസ്‌ കോളേജും ഞാന്‍ കണ്ടു വെച്ചിരുന്നു... പ്രത്യേകിച്ച് സെന്റ്‌ മേരീസ്... അത് ലേഡീസ് ഒണ്‍ലി ആണല്ലോ.....
.      തോമസ്‌ സാറിന്റെ ക്ലാസ്സില്‍ പോയി കാര്യങ്ങളെല്ലാം അന്വേഷിച്ചറിഞ്ഞു.. രണ്ടു വര്‍ഷത്തെ സണ്‍‌ഡേ ക്ലാസ്സ്‌.. ക്ലാസ്സ്‌ ഉച്ചക്ക് 12:30 മുതല്‍ 4:30 വരെ.. പഠിക്കാനുള്ള പുസ്തകം എല്ലാം തരും... പോരാത്തതിനു വല്യേ ഒരു ലൈബ്രറി ഉണ്ടത്രേ.അതും ഉപയോഗിക്കാം... കൊള്ളാം നല്ല സെറ്റ് അപ്പ്‌... പക്ഷെ ഒരു ചെറിയ പ്രശ്നം... ഫീസ്‌ 5000 രൂപ... അതിത്തിരി കൂടുതലല്ലേ... പിന്നെന്തു ചെയ്യാന്‍ എഞ്ചിനീയര്‍ അവണമല്ലോ... എന്തായാലും ക്ലാസിനു ചേരാന്‍ തീരുമാനിച്ചു ഞങ്ങള്‍ അവിടുന്ന് പോന്നു...
              അന്ന് നാട്ടിലെ അത്യാവശ്യം കൊള്ളാവുന്ന സ്കൂള്‍ ആയിരുന്ന PTMYHSS ഇടപ്പലം ആണ് എനിക്ക്  പ്ലസ്‌ ടുവിന് അഡ്മിഷന്‍ കിട്ടിയത്.എന്റെ കൂട്ടുകാര്‍ക്കും അവിടെ തന്നെ കിട്ടി... ഞാന്‍ കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ച് ആണ് സെലക്ട്‌ ചെയ്തത്.. അത് എന്ജിനീരിങ്ങിനോടുള്ള ആവേശം കൊണ്ടാണെന്ന് ഞാന്‍ പറയും, എന്നാല്‍ ബയോളോജി റെക്കോര്‍ഡ്‌ വരയ്ക്കാന്‍ വയ്യാത്തത് കൊണ്ടാണെന്ന് അസൂയക്കാര്‍ പറയും..നിങ്ങള്‍ അതൊന്നും കേള്‍ക്കാന്‍ നില്‍കണ്ട.... ആ സ്കൂള്‍ എനിക്കൊരു പുതിയ അനുഭവമായിരുന്നു.. കുറെ പുതിയ കൂട്ടുകാര്‍, കുറെ പുതിയ അനുഭവങ്ങള്‍... സത്യത്തില്‍ അവിടുന്നാണ് ഞാന്‍ ഒരു പുതിയ മനുഷ്യനായത്.. ജീവിതത്തിനു ഒരു ലക്ഷ്യബോധം കിട്ടിയത് അവിടുന്നയിരുന്നു... അതിനെന്തായാലും ഞങ്ങളുടെ എല്ലാവരുടെയും പ്രിയപ്പെട്ട ടീച്ചര്‍ ആയിരുന്ന മുക്താര്‍ സാറിന് നന്ദി... ഒത്തിരി പേര്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലും ആകണം എന്ന് തോന്നിയത് സര്‍ കാരണമായിരുന്നു... നല്ലൊരു ടീച്ചര്‍ എന്നതിലുപരി സാര്‍ ഒരു നല്ല വഴികാട്ടിയായിരുന്നു പലര്‍ക്കും.. .
         പ്ലസ്‌ ടു പഠന കാലത്തെ തമാശകള്‍ ഓര്‍ത്തു ഇന്നും ഒരു പാട് ചിരിക്കാറുണ്ട്.. വേണു മാഷിന്റെ ക്ലാസ്സും, രാജേഷ്‌ മാഷിന്റെ ക്ലാസും എല്ലാം ഒരു പാട് തമാശകള്‍ നിറഞ്ഞതായിരുന്നു... എന്തായാലും പ്ലസ്‌ ടു ക്ലാസ്സ്‌ തുടങ്ങി ഒന്ന് രണ്ടു ആഴ്ചക്കകം എന്ട്രന്‍സ് ക്ലാസ്സ്‌ എന്ന പരിപാടി തുടങ്ങി... ക്ലാസ്സ്‌ തുടങ്ങിയ ആദ്യ ദിവസം തന്നെ ഒരു കാര്യം എനിക്ക്  മനസിലായി... ഈ പരിപാടി നമുക്കുള്ളതല്ല..
          ക്ലാസ്സ്‌ തുടങ്ങിയ ആദ്യ ദിവസം... SSLC മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ക്ലാസ്സില്‍ ഇരിക്കന്ടെത്... ആദ്യമേ ലിസ്റ്റ് എല്ലാം തന്നിരുന്നു... ഏത് ക്ലാസ്സ്‌, ഏത് ബെഞ്ച്‌ എന്നൊക്കെ.. ടോട്ടല്‍ ഒരു 150 ആള്‍ക്കാരുണ്ട് ക്ലാസ്സില്‍... മുന്നിലെ ബെഞ്ചില്‍ തന്നെ ഇരുന്നു മലമറിക്കാം എന്ന് വിചാരിച്ചു പോയ എനിക്ക് അന്ന് ഒരു കാര്യം മനസിലായി ഞാന്‍ ഒരു പുലി അല്ല , വെറും എലി ആണെന്ന്... കാരണം നാട്ടിലെ അത്യാവശ്യം നല്ല മാര്‍ക്കു വാങ്ങി പോയ ഞങ്ങള്‍ മൂന്നു പേരും( ഞാന്‍ , പ്രശാന്ത്‌, രവി) ഏറ്റവും അവസാനത്തെ ബെഞ്ചില്‍.. പിന്നെ കമ്പനിക്ക്‌ ഒരു തൃശൂര്‍ ഡാവും... എന്തായാലും ഭാഗ്യം എന്ന് പറയട്ടെ ആദ്യ ദിവസം തന്നെ ക്ലാസ്സില്‍ എടുത്ത ഒരു കുന്തവും മനസിലായില്ല എന്ന് മാത്രമല്ല, എന്ട്രന്‍സ് എന്ന് പറയുന്നത് ഒരു വലിയ സംഭവം ആണെന്നും മനസിലായി..
         കുറച്ചു ദിവസങ്ങള്‍ അങ്ങനെ കഴിഞ്ഞു പോയി.. തൃശൂര്‍ പോകുന്നത് ഉറങ്ങാന്‍ ആണെന്നുള്ള അവസ്ഥയായി... ഒരു ദിവസം ക്ലാസ്സില്‍ ക്ലാസ്സില്‍ ഇരുന്നു ഉറങ്ങിയ എന്നെ സാര്‍ പിടിച്ചു...
"whats ur name?"
"Binu, Sir"
"where are you from?"
"valanchery"
"ok.. whats the equation used for solving problem number 34?"
ഞാന്‍ പതുക്കെ അടുത്തിരിക്കുന്ന പ്രശാന്തിന്റെ മുഖത്തോട്ട് നോക്കി.. ആശാന്‍ കൈ മലര്‍ത്തി....
നന്നായി.. എനിക്കെന്തു equation... ഞാനും കൈമലര്‍ത്തി... ചോദ്യം എന്റെ ബെഞ്ചില്‍ നിന്നും മുന്നോട്ടു പോയികൊണ്ടിരുന്നു... അവസാനം അഞ്ചാമത്തെ ബെഞ്ചിലോ മറ്റോ എത്തിയപോഴാണ് ഉത്തരം വന്നത്.... കൊള്ളാം ... ഞാന്‍ മാത്രം അല്ല... കമ്പനിക്ക്‌ കുറെ പേരുണ്ട്.. എന്തായാലും അന്നത്തോടെ ഞങ്ങള്‍ ക്ലാസ്സില്‍ ഇരുന്നു ഉറങ്ങുന്നില്ല എന്ന തീരുമാനത്തില്‍ എത്തി...
അടുത്ത ആഴ്ച ആദ്യത്തെ പീരീഡ്‌ മാത്സ് തന്നെ.. ഉറക്കം സഹിക്കാന്‍ വയ്യാതെ ഞാന്‍ പ്രശാന്തിനെ നോക്കി... ആശാന്‍ ബാഗില്‍ നിന്നും മൂന്നു പുസ്തകങ്ങള്‍ എടുത്തു പുറത്തു വെച്ചു.... കൊള്ളാം നേരം പോകാന്‍ ഇത് തന്നെ ബെസ്റ്റ്.. ബോബനും മോളിയും... പിന്നെന്തു നോക്കാന്‍... അന്നെത്തെ ദിവസം ബോബനും മോളിക്കും വേണ്ടി...
അങ്ങനെ ഓരോരോ പരിപാടികളുമായി ആഴ്ചകള്‍ കടന്നു പോയി...കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ദിവസം പോലും ഒഴിവില്ലാത്ത ഈ ഏര്‍പ്പാട് എനിക്ക് മടുത്തു.. ഞാന്‍ വളരെ കൂലങ്കഷമായി ചിന്തിച്ചു ഒരു തീരുമാനത്തില്‍ എത്തി.. ഈ പരിപാടി തല്‍കാലം അവസാനിപ്പിക്കാം.. എന്നിട്ട് കറസ്പോണ്ടന്‍സ് ബാച്ചിലേക്ക് മാറാം... തല്‍കാലം വീട്ടില്‍ ഇരുന്നു പഠിക്കാം... എന്നിട് കിട്ടില്യച്ചാല്‍ ഒരു വര്‍ഷം കൊച്ചിങ്ങിനു പോകാം.. എന്തായാലും എഞ്ചിനീയര്‍ ആകണം... അത് ഞാന്‍ തീരുമാനിച്ചിരുന്നു... ഇങ്ങനെ പോയാല്‍ പ്ലസ്‌ ടുവിന് മാര്‍ക്ക്‌ കുറയും എന്നോകെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു.. അങ്ങനെ ഒരു സുപ്രഭാതത്തില്‍ ഞാന്‍ ആ പരിപാടി അവസാനിപ്പിച്ചു..രവിയും പ്രശാന്തും വീണ്ടും പോയിക്കൊണ്ടിരുന്നു.. ഞാന്‍ ജൊളി അടിച്ചു നടന്നു... പക്ഷെ കൊച്ചിങ്ങിനു പോയില്ലെങ്കിലും എനിക്ക് നല്ല റാങ്ക് കിട്ടി... "ആയിരത്തി മുന്നൂറ്റി അറുനൂറ്റി മൂന്ന്"..... പക്ഷെ അഹങ്കാരത്തിന് കയ്യും കാലും മുളച്ച ഞാന്‍ വീണ്ടും എന്ട്രന്‍സ് കോച്ചിംഗ് എന്ന കലാപരിപടിയുമായി ത്രിശുര്‍ക്ക് പോയി.. ഒരിക്കല്‍ അവസാനിപ്പിച്ചതെല്ലാം വീണ്ടും ഒന്നില്‍ നിന്നും തുടങ്ങാന്‍... ജീവിതത്തില്‍ ആദ്യമായി ഹോസ്റ്റല്‍ ജീവിതത്തിലേക്ക്... അത് പിന്നീട്....

9 comments:

  1. അങ്ങനെ ഒരു സുപ്രഭാതത്തില്‍ ഞാന്‍ ആ പരിപാടി അവസാനിപ്പിച്ചു..രവിയും പ്രശാന്തും വീണ്ടും പോയിക്കൊണ്ടിരുന്നു.. ഞാന്‍ ജൊളി അടിച്ചു നടന്നു... പക്ഷെ കൊച്ചിങ്ങിനു പോയില്ലെങ്കിലും എനിക്ക് നല്ല റാങ്ക് കിട്ടി... "ആയിരത്തി മുന്നൂറ്റി അറുനൂറ്റി മൂന്ന്"..... പക്ഷെ അഹങ്കാരത്തിന് കയ്യും കാലും മുളച്ച ഞാന്‍ വീണ്ടും എന്ട്രന്‍സ് കോച്ചിംഗ് എന്ന കലാപരിപടിയുമായി ത്രിശുര്‍ക്ക് പോയി..


    ആ ഡയലോഗ് സ്പാറി ...!!
    ഡാ, തുടര്‍ന്നും എഴുതുക. കൊറച്ചു രഹസ്യങ്ങള്‍ പൊറത്ത് വരാനുണ്ട്. വേഗം GEC'യില്‍ എത്ത്

    ReplyDelete
  2. അങ്ങനെ വലിയ രഹസ്യങ്ങള്‍ ഒന്നും പുറത്തു വരില്യ കുട്ടാ.... അത് നോക്കി ഇരിക്യണ്ട... അഥവാ വന്നാല്‍ നിനക്കുള്ള പണി കൂടി വെക്കാം..

    ReplyDelete
  3. Dai mattaval eppozha varunnae..

    ReplyDelete
  4. ethavalada... athu ninne kurichezhuthumbol parayalo....

    ReplyDelete
  5. Aliya nee ithra valya sambhavam ayirunnu alle!! ;) Dey 'puli'kulla pani pettanu ayikotte.. :D. Sathyangal ezhuthumbol ninte ghadiye kurichu ezhuthan marakalle..

    ReplyDelete
  6. അടി പൊളി മച്ചാ !!!...മുക്താര്‍ സര്‍ , ഭഗവാന്‍ ര്‍ :) , സുജാത ടീച്ചര്‍ ...അങ്ങനെ പോണു...പിന്നെ നമ്മുടെ സ്വന്തം "ഇത് ശരി ആവൂല !!! (മുഹമ്മദാലി സര്‍ )"....പന്നെ സംമുടെ സ്വന്തം അല്ലേലും നക്കീരന്‍...എല്ലാം മിസ്സ്‌ ചെയ്യുന്നു ഒരു പാട് ....

    ReplyDelete
  7. അനസേ ... എല്ലാരേം ശരിക്ക് മിസ്സ്‌ ചെയ്യുന്നുണ്ട്.. അവിടുത്തെ കൊറേ കഥകള്‍ ഉണ്ട്.. എല്ലാം പതുക്കെ എഴുതാം.



    വിനയോ .... അളിയാ... പുലിയുടെ കഥകള്‍ ഒക്കെ എഴുതാം.. പിന്നെ എന്‍റെ ഗഡി.. ആലോചിക്കട്ടെ... ആദ്യം ഒരാളെ കണ്ടു പിടിക്കണമല്ലോ

    ReplyDelete
  8. alla, njangal kure pavangal avide undayirunnu.. ormayille ???


    +2 vile kureyere kathakal undavum... vegam ezhuth ... :D

    ReplyDelete
  9. അഞ്ജു.. കഥകളൊക്കെ ഉണ്ട്.. ആലോചിക്കട്ടെ...

    ReplyDelete