This blog is in Malayalam language.To read the posts in this, please install any Malayalam Unicode font. (Eg.AnjaliOldLipi). Enjoy it!!!


ഇവിടെ ഞാന്‍ പിന്നിട്ട വഴികളില്‍ എന്റെ കൂടെ ഉണ്ടായിരുന്നവരും ഉള്ളവരും വെറും സാങ്കല്പികം അല്ല.. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചു പോയവരുമായോ സാമ്യം തോന്നാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. പിന്നെ ഇതിലെ കഥകള്‍ കൊറേ സത്യങ്ങളും അതില്‍ കൂടുതല്‍ അസത്യങ്ങളും ആയിരിക്കും. ഇത് വായിച്ചു ആര്കെങ്കിലും എന്നെ ഇടിക്കണം എന്ന് തോന്നിയാല്‍ അത് സ്വാഭാവികമായും ഉണ്ടാവുന്ന ഒരു വികാരം മാത്രമാണ്. അത് കൊണ്ട് ആ പൂതി മനസ്സില്‍ തന്നെ വെച്ച് എല്ലാവരും ഈ പാവത്തിനോട് ക്ഷമിക്കുക..

12 December 2010

അയലത്തെ സുന്ദരി

      സുന്ദരികളായ തരുണീമണികള്‍ ഇങ്ങനെ മുന്നില്ലോടെ പോകുമ്പോ ആരും നോക്കി പോവും...ഇല്ലേ.... ആ സുന്ദരമായ കലയെ ഏത് മഹാപാപി ആണവോ വായിനോട്ടം എന്ന് വിളിച്ചത്. എന്തായാലും വായ്നോക്കികളായ കൊറേ സുഹൃത്തുകളുടെ അനുഭവം കണ്ടിട്ടുള്ളത് കൊണ്ട് പറയാണ് നോക്കിയും കണ്ടും അല്ലെങ്കില്‍ ചിലപ്പോ നല്ല പണി കിട്ടും..

23 October 2010

രണ്ടാം വരവ്....

      സംഭവബഹുലമായ രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു പോയതറിഞ്ഞില്ല... എല്ലാം വളരെ പെട്ടന്നായിരുന്നു.. പ്ലസ്‌ ടു കോഴ്സ് കഴിഞ്ഞു... എന്റെ അത്യുജ്വലമായ എന്ട്രന്‍സ് പരീക്ഷ പ്രകടനം കഴിഞ്ഞു റിസള്‍ട്ട്‌ വന്നു... ഞാന്‍ പറഞ്ഞല്ലോ പ്രതീക്ഷിച്ച പോലെ തന്നെ നല്ല ഉഗ്രന്‍ റാങ്ക് കിട്ടി.. "ആയിരത്തി മുന്നൂറ്റി അറുനൂറ്റി മൂന്ന്"( 13603 )... പിന്നൊന്നും ആലോചിക്കാന്‍ നിന്നില്ല... നേരെ ത്രിശുര്‍ക്ക് വെച്ചു പിടിക്കാന്‍ തീരുമാനിച്ചു...

15 October 2010

വടക്കുംന്നാഥന്‍റെ നാട്ടിലേക്ക്

11 മെയ്‌ 2000 ...
    എന്റെ SSLC പരീക്ഷ റിസള്‍ട്ട്‌ പ്രഖ്യാപന ദിവസം..... രാവിലെ മുതല്‍ ടെന്‍ഷന്‍ അടിച്ചിരിക്യാണ്...അന്ന് ഇന്‍റര്‍നെറ്റില്‍ റിസള്‍ട്ട്‌ വരാറില്ല.ഉച്ചക്ക് ശേഷം റിസള്‍ട്ട്‌ പ്രഖ്യാപിക്കും. ട്യുഷന്‍ ക്ലാസ്സിലെ സുരേഷ് മാഷ് റിസള്‍ട്ട്‌ എവിടുന്നേലും അറിഞ്ഞു വരും... വൈകുന്നേരം വരെ കാത്തിരിക്കണം.. അങ്ങനെ അവസാനം സുരേഷ് മാഷ് റിസള്‍ട്ടുമായി എത്തി.. സസ്പന്‍സ് അവസാനിപ്പിച്ചു മാഷ് റിസള്‍ട്ട്‌ പ്രഖ്യാപിച്ചു..

05 October 2010

ഒരു മോഹം പൊട്ടിമുളക്കുന്നു.....

      ഈ കഥ നടക്കുന്നത് എന്റെ പഞ്ചായത്തിലെ ഏക ഹൈസ്കൂള്‍ ആയ ഗവണ്മെന്റ് ഹൈസ്കൂള്‍, ഇരിമ്പിളിയം എന്ന കലാലയത്തിലാണ്. ഒരു പാട് മഹാന്മാര്‍ പഠിച്ചിട്ടുള്ളതും പഠിപ്പിച്ചിട്ടുള്ളതും ആയ ആ സ്കൂളില്‍ ആണ് അത്രക്കൊന്നും മഹാനല്ലാത്ത ഈ ഞാന്‍ എന്റെ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. ആ പഞ്ചായത്തിലെ ഏക ഹൈസ്കൂള്‍ ആയതു കൊണ്ടും സ്കൂളില്‍ വിദ്യാര്‍ഥികള്‍ തീരെ കുറവായതുകൊണ്ടും വളരെ അധികം സ്ഥലം(കെട്ടിടം അല്ല) ഉള്ളത് കൊണ്ടും ആകാം സ്കൂള്‍ ഷിഫ്റ്റ്‌ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്...

എന്നെക്കുറിച്ച് ഒരു വാക്ക്.....

       പ്രിയപ്പെട്ട  സുഹൃത്തുക്കളെ ഞാന്‍ ബിനു.... ജന്മം കൊണ്ട് ഒരു പന്ച്ചപാവവും കര്‍മംകൊണ്ട്ഒരുയന്ത്രവിദ്യവിദഗ്ദ്ധനും (Engineerഎന്ന് സായിപ്പിന്റെ  ഭാഷയില്‍പറയാം) അതിലുപരി സുന്ദരനും സുമുഖനുംസുശീലനും സത്സ്വഭാവിയും  തന്ടെടിയുമായ ഒരു മനുഷ്യജന്മം...മലപ്പുറംജില്ലയിലെ വളാഞ്ചേരിക്കടുത്തു കൊടുമുടി എന്നസുന്ദരമായഗ്രാമത്തില്‍ (പിന്നീട് കൊടുമുടിമെട്രോ ആയി ) ജനിച്ചു വളര്‍ന്നു പടര്‍ന്നു പന്തലിച്ചു ഇപ്പോള്‍ അറബികടലിന്റെ റാണിയായ കൊച്ചിയില്‍ എത്തി നില്‍ക്കുന്നു.... അച്ഛന്‍,അമ്മ പിന്നെ അമ്മ "ഒന്നേ ഉള്ളൂ എങ്കില്‍ഉലക്കകൊണ്ട് അടിച്ചു വളര്തണ്ടാതയിരുന്നു" എന്ന് പറഞ്ഞു വളര്‍ത്തിയ ഈഉള്ളവനുംചേര്‍ന്നതാണ്എന്റെ കുടുംബം.പഠിച്ചതുംവളര്‍ന്നതും എല്ലാം സ്വന്തം ഗ്രാമത്തില്‍.... പ്ലസ്‌ ടു ക്ലാസ്സ്‌ വരെ അധികം പുറം ലോകം ഒന്നും കാണാതെ കൊടുമുടി തന്നെ സ്വര്‍ഗം എന്ന് പറഞ്ഞു ജീവിച്ചു...പിന്നെ ജീവിതത്തില്‍ എന്തെങ്കിലും ഒക്കെ ആകണം എന്ന് തോന്നിയത് കൊണ്ടാവാം വീട്ടില്‍ നിന്ന് വിട്ടു ഹോസ്റ്റലില്‍ നില്ക്കാന്‍ തീരുമാനിച്ചത്.... അങ്ങനെ ആണ് തൃശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ എത്തി പെടുന്നത്.... എന്തായാലും അവിടുത്തെ ജീവിതം എന്നെ ഒരു വലിയ മനുഷ്യനാക്കി..... അഹങ്കാരം കൊണ്ട് പറയല്ലട്ടോ...... ഞാന്‍ ഇന്ന് സാമാന്യം തരക്കേടില്ലാത്ത ഒരു ജോലി ചെയ്തു ജീവിക്കുന്നു... ആകെ മൊത്തം ടോട്ടല്‍ വല്യ കൊഴപ്പമില്ല എന്ന് പറയാം...

         ഇനി ഞാന്‍ എന്റെ ജീവിതത്തിലെ കുറെ സത്യങ്ങളും, അസത്യങ്ങളും, ഭാവനയില്‍ വിരിഞ്ഞ (എന്റ്റെ സ്വന്തം അല്ല സുഹൃത്തുക്കളുടെയും കൂടി) കാര്യങ്ങളും എല്ലാം ചേര്‍ത്ത് ഒരു ഒരു അവിയല്‍ പരുവത്തില്‍ ആക്കി നിങ്ങളുടെ മുന്നിലേക്ക്‌ ഇട്ടു തരാം.... എന്റെ എല്ലാ പ്രിയ സുഹൃത്തുക്കളും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എന്നെ അറിയിക്കുക.... ഞാന്‍ എന്റെ സുഹൃത്തുക്കളുടെ പേരുകള്‍ അതെ പടി ഇതില്‍ ഉപയോഗിക്കണം എന്ന് വിചാരിക്കുന്നു... ഇവിടെ പറയുന്നത് പലതും വെറും കഥകള്‍ മാത്രമാകാം... അത് വായിച്ചു ആരും ആരെയും തെറ്റിധരിക്കരുത് എന്ന് ഞാന്‍ അപേക്ഷിക്കുന്നു... വീണ്ടും സന്ധിക്കും വരേയ്ക്കും വണവണക്കം ......